Monday, December 13, 2010

നീ മധു പകരൂ മലര്‍ ചൊരിയൂ...



നീ മധു പകരൂ മലര്‍ ചൊരിയൂ അനുരാഗ പൌര്‍ണമിയെ .... പാട്ടും പാടി പറന്നു ചെന്ന് മധുപാനം ചെയ്യുന്ന വണ്ടിനെ കണ്ടില്ലേ ... 

Wednesday, November 17, 2010

ദുബായ്....ഒരു രാത്രി കാഴ്ച



ദുബായ് ജുമൈരയിലെ ബുര്‍ജ് അല്‍ അറബ്  കെട്ടിടവും അതിനോട് ചേര്‍ന്നുള്ള ജുമൈര ബീച്ച് ഹോട്ടലും ഒരു രാത്രി കാഴ്ച 

Saturday, October 23, 2010

അസ്തമയ സൂര്യന്‍റെ ഭാവ മാറ്റങ്ങള്‍ ....


ഒരു ദിവസത്തിന്‍റെ അവസാനം ഇത്ര സുന്ദരമായ ദൃശ്യങ്ങളിലൂടെ ആണ് കടന്നു പോകുന്നത് എന്ന് നമ്മള്‍ എത്ര പേര്‍ അറിയുന്നുണ്ടാകും. പ്രകൃതിയില്‍ വര്‍ണങ്ങള്‍ വാരി വിതറി കൊണ്ട് ഒരു ദിവസം കൂടെ സൂര്യന്‍ യാത്രയാകുന്നു . മറ്റൊരു നല്ല നാളെയ്ക്കായി.........

നിമിഷങ്ങളുടെ മാത്രം വ്യത്യാസത്തില്‍ എടുത്ത ചിത്രങ്ങള്‍ ആണിവ ...

Wednesday, October 6, 2010

ഇവനാളൊരു പുലിയാ ....


പുലിയും സിംഹവും ഒന്നും അല്ല കേട്ടോ ...ഒരു പാവം പൂച്ചക്കുട്ടിയാ ..കാണാന്‍ നല്ല രസമാ  ....

Monday, September 20, 2010

ദൈവത്തിന്‍റെ പുഞ്ചിരി .....


കഴിഞ്ഞ അവധിക്കാലത്ത്‌ വീട്ടില്‍ വെറുതെ ഇരുന്നപ്പോള്‍ കണ്ട ഒരു ആകാശ കാഴ്ച ...വളരെ കുറച്ചു നേരത്തേക്ക് ദര്‍ശിക്കാന്‍ സാധിച്ച ഇതിലും എന്തോ പ്രത്യേകത ഉള്ളതായി എനിക്ക് തോന്നി.ശരിക്കും ദൈവത്തിന്‍റെ ഒരു പുഞ്ചിരി തന്നെ അല്ലെ ഇത്. വെറുതെ നമ്മള്‍ കാണാതെ പോകുന്ന എത്രയോ നല്ല കാര്യങ്ങള്‍ ഉണ്ട് അല്ലെ ഈ ലോകത്ത്.

Thursday, September 16, 2010

ഈറന്‍ മഴത്തുള്ളികള്‍......

മഴ കഴിഞ്ഞു ഈറനുടുത്തു നില്‍ക്കുന്ന പച്ചപ്പിന്‍റെ പുതപ്പണിഞ്ഞ പുല്ലുകളും പൂവുകളും...കാണാന്‍ കണ്ണിനും മനസിനും കുളിര്‍മയേകുന്ന കാഴ്ചകളുമായി പ്രകൃതി അവളുടെ ലീലാവിലാസങ്ങള്‍ തുടരുന്നു...ഒരിക്കലും നിലക്കാത്ത ഗാനങ്ങളുമായി മഴയും...ആസ്വദിക്കു ജീവിതം ഓരോ നിമിഷത്തിലും...

Wednesday, September 15, 2010

മരുഭൂമിയിലെ മധുരം...


ഗള്‍ഫ്‌ നാടുകളിലെ ഭക്ഷണ ക്രമത്തിലെ അഭിഭാജ്യ ഘടകം ആണ് ഈത്തപ്പഴം .. ഏറ്റവും ചൂട് കൂടുതലുള്ള സമയത്ത് മാത്രമാണ് ഈ ഫലം നന്നായി വിളയുന്നത് എന്നും ഇതിനെ ഗള്‍ഫ്‌ രാജ്യങ്ങളുടെ മാത്രം ഫലം ആക്കി മാറ്റുന്നു .. ഇത് ഒരു വഴിയോര കാഴ്ച ...

Tuesday, September 14, 2010

ഒരു ദളം മാത്രം വിടര്‍ന്നോരീ ചെമ്പനീര്‍ ..........


വിടര്‍ന്നു പരിലസിക്കാന്‍ വെമ്പല്‍ കൊള്ളുന്ന പനിനീര്‍ മൊട്ടുകള്‍ ആര്‍ക്കും ഇഷ്ടമാകുന്നവയല്ലേ....  

Sunday, September 12, 2010

അമ്മക്കിളികൂട് .........


വളരെ യാദൃശ്ചികമായി എനിക്ക് കിട്ടിയ ഒരു ഫോട്ടോ ആണ് ഇത് .ഒരു മൃഗശാല സന്ദര്‍ശിച്ചപ്പോള്‍ എന്റെ സുഹൃത്ത്‌ കാണിച്ചു തന്നതാണ് ഇത് .ഇത് പോലെ ഈ ലോകത്തില്‍ നമ്മള്‍ കാണാതെ പോകുന്ന എത്രയോ സുന്ദരമായ കാഴ്ചകള്‍ ഉണ്ടാവും അല്ലെ 

Thursday, September 9, 2010

വസന്ത കാല സൗന്ദര്യം.. പൂത്തുലഞ്ഞ പ്രകൃതി


വസന്തത്തില്‍ ഭൂമി സൗന്ദര്യവതിയാണ്.എവിടെയും പൂത്തുലഞ്ഞ പ്രകൃതി മാത്രം.ഈ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാന്‍ നമുക്ക് ഈ ജന്മം തികയുമോ.........

മറയാന്‍ മടിച്ചു വീണ്ടും ഒരു സായാഹ്നം